08:50am 25 September 2026
NEWS
രണ്ടാമത് ഡൈമണ്ട് ജൂബിലി അഖില കേരള ഫുട്ബോൾ ടൂർണമെന്റിൽ ക്രൈസ്റ്റ് കോളേജ് ഇരിഞ്ഞാലക്കുട ചാമ്പ്യന്മാരായി
23/09/2026  05:37 PM IST
nila
രണ്ടാമത് ഡൈമണ്ട് ജൂബിലി അഖില കേരള ഫുട്ബോൾ ടൂർണമെന്റിൽ ക്രൈസ്റ്റ് കോളേജ് ഇരിഞ്ഞാലക്കുട ചാമ്പ്യന്മാരായി

ചെങ്ങന്നൂർ: രണ്ടാമത് ഡൈമണ്ട് ജൂബിലി അഖില കേരള ഫുട്ബോൾ ടൂർണമെന്റിൽ ക്രൈസ്റ്റ് കോളേജ് ഇരിഞ്ഞാലക്കുട ചാമ്പ്യന്മാരായി. ഫൈനലിൽ കോട്ടയം ബസേലിയസ് കോളേജിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ 5–3ന് പരാജയപ്പെടുത്തിയാണ് ക്രൈസ്റ്റ് കോളേജ് കിരീടം സ്വന്തമാക്കിയത്.

വിജയികൾക്ക് ചെങ്ങന്നൂർ മുനിസിപ്പൽ ചെയർമാൻ മനീഷ് കീഴ്മഠത്തിൽ, കോളേജ് പ്രിൻസിപ്പൽ പ്രൊഫ. എബ്രഹാം എ, കായിക വകുപ്പ് മേധാവി ഡോ. ദീപക് സിബി എന്നിവർ ചേർന്ന് ട്രോഫികൾ സമ്മാനിച്ചു.

ക്രൈസ്റ്റ് കോളേജിന്റെ മുസമ്മിലിനെ മികച്ച പ്രതിരോധ താരമായും, അതേ കോളേജിലെ സിനാനെ ടൂർണമെന്റിലെ മികച്ച താരമായും തിരഞ്ഞെടുത്തു. ബസേലിയസ് കോളേജിന്റെ സൂര്യയെ മികച്ച ഭാവി താരമായും, ക്രിസ്ത്യൻ കോളേജ് ചെങ്ങന്നൂർ കോളേജിന്റെ റസിനെ മികച്ച ഗോൾകീപ്പറായും തിരഞ്ഞെടുത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img